വനിത കലാസാഹിതി , ദുബായ് യൂണിറ്റിന്റെ കലണ്ടർ ഇവന്റായ ‘വനിതം 2025’, ഞായറാഴ്ച ഷാർജ സഫാരി മാളിൽ നടക്കും. പെയർ ഡാൻസ്, കവിതാലാപനം, സിനിമാറ്റിക് ഡാൻസ്, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് 5 ന് നർത്തകനും നടനുമായ ഡോ ആർ എൽ വി രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ‘സീതാരാമം’ എന്ന നൃത്ത വിസ്മയത്തോടെ അവസാനിക്കും.
അതിനോട് അനുബന്ധിച്ചു വനിതം 2025 ചെയർപേർസൺ കവിതാ മനോജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മിസിസ് യൂണിവേര്‍സ് ഡോ. ഇഷ ഫർഹ ഖുറൈഷി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 8 മണിയോടെ പരിപാടി അവസാനിക്കും