ഓരോ ജില്ലയിലേയും വനിതാ ശിശുവികസന വകുപ്പ് ഓഫീസുകൾ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്.
വനിത ശിശുവികസന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചുള്ള ജില്ലാതല ഓഫീസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസിൽ നിന്നും ലഭ്യമാക്കണം.
ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട വകുപ്പാണ്. പരാതി പറയാനെത്തുന്നവരെക്കൂടി ഉൾക്കൊള്ളാനാകണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഫയലുകൾ ഒക്ടോബർ പത്തിനകം തീർപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി. വകുപ്പ് ഡയറക്ടർ പ്രിയങ്ക, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടർ എസ് ശിവന്യ, ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
English summary;Women and child development offices should be women’s shelters; Minister of Health
You may also like this video;