Site iconSite icon Janayugom Online

സ്ത്രീകൾ ഭയന്നുകൊണ്ട് ഇയാളെ പറ്റി ചർച്ച ചെയ്യുന്നു; രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ സി വേണുഗോപാലിന്റെ ഭാര്യ

സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന്  എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ ഫേസ് ബുക്കിൽ കുറിച്ചു. സ്നേഹം നടിച്ച് പെൺ‌കുട്ടികളെ വലയിൽ വീഴ്ത്തുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാർ​ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നതൊക്കെ ചെറിയ കുട്ടികളുൾപ്പെടെ കാണുകയാണ്.

 

പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും, ഗൂഗിൾ പേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും, സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയും എന്നതുമൊക്കെ വാർത്തകളിലൂടെയാണ് മനസിലാക്കുന്നതെന്നും കെ ആശ കുറിച്ചു. എന്നാൽ പോസ്റ്റ് വൈറലായതോടെ പിൻവലിച്ചു.

Exit mobile version