പുരുഷന്മാരെക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകള്‍ക്ക് എന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ദേശീയ ശരാശരിയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു.
കേരളം ഉള്‍പ്പെടെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളതെന്ന് കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം.
ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ നാലു ശതമാനമാണ്. ഏന്നാല്‍ സ്ത്രീകളില്‍ ഇത് 0.5 ശതമാനം മാത്രമെന്നു സര്‍വേ പറയുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ നടത്തിയത്.
English Summary : Women have more sex partners than men in 11 states
You may also like this video