Site iconSite icon Janayugom Online

നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

നെടുങ്കണ്ടത്തിന് സമീപം തൂവലില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. തൂവല്‍ സ്വദേശി പാറയ്ക്കല്‍ സിനോഷിന്റെ ഭാര്യ ഷൈബിയ്ക്കാണ്(38) പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ സ്വന്തം കൃഷിയിടത്തില്‍ കാട് വെട്ടുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി ഷൈബിയെ ഇടിച്ചിടുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇവരുടെ വലതുകാലിന് പരുക്കേറ്റു. വീട്ടമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തൂവല്‍, പച്ചടി തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. രണ്ട് മാസം മുമ്പ് ഷൈബിയുടെ അയല്‍വാസിയേയും കാട്ടുപന്നികള്‍ ആക്രമിച്ചിരുന്നു. ഏതാനും നാളുകളായി പകല്‍ സമയത്തുപോലും മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലും റോഡിലുമൊക്കെ പന്നിയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. കാട്ടുപന്നിയുടെ സാന്നിദ്ധ്യം മൂലം കുട്ടികളെ പുറത്തിറക്കാന്‍ പോലും മാതാപിതാക്കള്‍ക്ക് ഭയമാണ്. കാട്ടുപന്നികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
Eng­lish Sum­ma­ry: women injured in wild boar attack
You may also like this video
Exit mobile version