Site iconSite icon Janayugom Online

അഗ്നിശമന സേനയ്ക്ക് കരുത്തേകാൻ വനിതകളും; നാലുപേർ ചുമതലയേറ്റു

ആളിക്കത്തുന്ന അഗ്നി അണക്കാൻ ഇനി വളയിട്ട കൈകളും. അഗ്നിരക്ഷാ സേനയുടെ സംസ്ഥാനത്തെ ആദ്യ സംഘം വനിതാ ഓഫീസർമാർ ജില്ലയിലെങ്ങും എത്തി. പരിശീലന ഭാഗമായി പത്തനംതിട്ട അഗ്നി രക്ഷാസേന യൂനിറ്റിൽ നാല്​ പേരാണ് ചുമതലയേറ്റത്​. ആൻസി ജയിംസ്​ ഓമല്ലൂർ, അഞ്​ജലി അനിൽ കുമാർ എരുമേലി, പി എം അഞ്​ജു എരുമേലി, എം മായ കരുനാഗപ്പള്ളി എന്നിവരാണ്​ പത്തനംതിട്ടയിൽ എത്തിയത്​. നൂറുപേരടങ്ങുന്ന ആദ്യ വനിതാ സംഘത്തി​ലെ 82പേരാണ്​ ഇപ്പോൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിശീലനം നേടുന്നത്.

​ആറുമാസമാണ്​ സ്റ്റേഷൻ പരിശീലനം. തുടർന്ന്​ തിയറി — പ്രാക്ടിക്കൽ പരീക്ഷകൾക്ക്​ ശേഷം ഔദ്യോഗികമായി ജോലിയിലേക്ക്​ പ്രവേശിക്കും. ഇതിനു മുമ്പ്​ ആറുമാസത്തെ അടിസ്ഥാന പരിശീലനം തൃശൂരിൽ​ പൂർത്തീകരിച്ചിരുന്നു. ഒരു വർഷമാണ്​ പരിശീലനം. വുമൺ ഫയർ ആന്റ് ​റസ്ക്യൂ ഓഫീസർ എന്ന ചുമതലയിലാണ്​ തുടക്കം. ഒരാഴ്​ച്ചയായി പത്തനംതിട്ടയിൽ സേവനം അനുഷ്ഠിക്കുന്ന നാല്​ വനിതകളും തീ അണക്കാനും മറ്റും ഫീൽഡിൽ പോയി തുടങ്ങി. വ്യത്യാസ്​ത തരം രക്ഷാ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഇവരെ പ്രാപ്തരാക്കുകയാണ്​ ഒപ്പമുള്ള പുരുഷൻമാരായ ഉദ്യോഗസ്ഥർ. നാല്​ പേരും മികച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങളിൽ ​പങ്കാളികളാകുന്നതായി ജില്ലാ ഫയർ​ ഓഫീസർ അഭിജിത്ത്​ പറഞ്ഞു. ഇപ്പോൾ പകൽ ഡ്യൂട്ടിയാണ് ​ഇവർക്ക്​ നൽകിയിരിക്കുന്നത്​. രാവിലെ പരേഡും തുടർന്ന്​ വരുന്ന രക്ഷാപ്രവർത്തനങ്ങളിലും ഒറ്റക്കും കൂട്ടായും വാഹനത്തിൽ അയക്കാറുണ്ട്​. അഗ്​നിരക്ഷാ സേനയിൽ ആദ്യമായാണ്​ വനിതകളെ പിഎസ്​സി വഴി നിയമിക്കുന്നത്​. ഇതിന്​ മുമ്പ്​ വനംവകുപ്പിലും വനിതകളെ നിയമിച്ചിരുന്നു. 

Eng­lish Sum­ma­ry: Women to strength­en fire brigade; Four peo­ple took charge

You may also like this video

Exit mobile version