Site icon Janayugom Online

മുകേഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബോളിവുഡ് നടൻ മുകേഷ് ഖന്നയ്ക്കെതിരെ കേസ് എടുക്കാൻ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി വനിതാ കമ്മിഷൻ. കഴിഞ്ഞ ദിവസമാണ് ശക്തിമാൻ എന്ന പരമ്പരയിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന വിവാദ പരാമര്‍ശശം നടത്തിയത്. സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവൾ ആണെന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദ പരാമർശം. ഇതിലാണ് വനിതാ കമ്മീഷൻ ഇടപെട്ടത്.

പ്രസ്താവന വിവാദത്തിലായതിനു ശേഷം അതിനെ ന്യായീകരിച്ച് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. “എനിക്കും പെൺകുട്ടികളിൽ നിന്ന് സന്ദേശങ്ങൾ വരാറുണ്ട്. എന്നോട് ചാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവർ നഗ്ന ചിത്രങ്ങളും ആവശ്യപ്പെടാറുണ്ട്. അത് ശരിക്കും പെണ്ണാണോ ആണാണോ എന്ന് നമുക്കറിയില്ല. എനിക്കും മെസേജുകൾ വരാറുണ്ട്. ഞാൻ അവർക്ക് മറുപടി നൽകാറുമില്ല.”- മുകേഷ് ഖന്ന പറഞ്ഞു.

Eng­lish Sum­ma­ry: Wom­en’s Com­mis­sion inter­vened in Mukesh Khan­na’s misog­y­nist remarks
You may also like this video

Exit mobile version