Site icon Janayugom Online

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. ഇംഗ്ലണ്ട് നാല് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത സ്മൃതി മന്ദാനയും 33 റൺസെടുത്ത റിച്ച ഘോഷും 20 റൺസെടുത്ത ജൂലൻ ഗോസ്വാമിയും മാത്രമാണ് കാര്യമായി ചെറുത്തുനിന്നത്. ക്യാപ്ടൻ മിതാലി രാജ് ഒരു റൺസിനും വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് കൌർ 14 റൺസിനും പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ചാർലി ഡീനാണ് ഇന്ത്യൻ ബാറ്റിംഗിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ക്യാപ്ടൻ ഹീതർ നൈറ്റ് അപരാജിത അർധ സെഞ്ചുറിയുമായി ടീമിനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം 19 ന് ഓസ്ട്രേലിയിലാണ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും രണ്ട് തോൽവിയും ഉൾപ്പെടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

Eng­lish Summary:Women’s ODI Crick­et World Cup; Sec­ond defeat to India
You may also like this video

Exit mobile version