രാജ്യത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ വനിതകാളുടെ പ്രാതിനിധ്യം 11 ശതമാനം മാത്രമെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ്. ബിജെപി അംഗം ദീലിപ് സൈകിയുടെ ചോദ്യത്തിനു പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്.
2019 ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ മത്സരിച്ച 724 സ്ഥാനാര്‍ഥികളില്‍ 82 പേര്‍ നിലവിലെ സഭയില്‍ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 15. 12 ശതമാനമാണ്. 2014 തെരഞ്ഞടുപ്പില്‍ വിജയിച്ചവര്‍ 68 ആയിരുന്നു. രാജ്യസഭയില്‍ 33 വനിതാ അംഗങ്ങള്‍ നിലവിലുണ്ട്. കേന്ദ്ര മന്ത്രിസഭയില്‍ 11 വനിതകള്‍ മന്ത്രിമാരായി ഉണ്ടെന്നും മന്ത്രി പറഞ്ഞു.
2011 ലെ കണക്ക് അനുസരിച്ച് നിലവില്‍ കേന്ദ്ര സര്‍വീസില്‍ 30, 87, 276 ജീവനക്കാര്‍ ഉള്ളതില്‍ 3, 37, 439 പേര്‍ വനിതകളാണ്. സംസ്ഥാനങ്ങളിലെ വനിതാ ജീവനക്കാരുടെ കണക്ക് കേന്ദ്ര സര്‍ക്കാരിനു ലഭ്യമല്ല. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വനിതകള്‍ക്ക് ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനകളില്‍ 10.5 ശതമാനം സ്ത്രീകളാണെന്നും മന്ത്രി അറിയിച്ചു. ബിഹാര്‍ സംസ്ഥാന പൊലീസിലാണ് വനിതകള്‍ ഏറ്റവും അധികം ഉള്ളത്. 25.3 ശതമാനം. ഹിമാചല്‍ പ്രദേശ് 19.15 ശതമാനം, ചാണ്ഡിഗഡ് 18.78 ശതമാനം എന്നിവയാണ് തൊട്ടു പുറകിലുള്ള സംസ്ഥാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
English Summary;Women’s representation in central service is 11 percent
You may also like this video