ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമി കാണാതെ പുറത്തായി. നിർണായക മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു. അവസാന പന്തുവരെ പൊരുതിയാണ് ഇന്ത്യ തോറ്റത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ സ്മൃതി മന്ദാന (71), ക്യാപ്റ്റൻ മിതാലി രാജ് (68), ശഫാലി വർമ (53), ഹർമൻപ്രീത് സിങ് (48) എന്നിവരുടെ ബാറ്റിങ് മികവിൽ 50 ഓവറിൽ ഏഴുവിക്കറ്റിന് 274 റൺസെടുത്തു. അവസാന പന്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എത്തിപ്പിടിച്ചാണ് ദക്ഷിണാഫ്രിക്ക മുന്നേറിയത്. അർധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ താരം മിഗ്നൻ ഡു പ്രീസാണ് (52) കളിയിലെ താരം.
english summary;Women’s World Cup; India out of semi-finals
you may also like this video;