പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത് കണ്ടെത്തിയത്. സാധാരണ കോൺക്രീറ്റ് കമ്പി ഉപയോഗിച്ചാണ് ഇവ വാർക്കുന്നതെങ്കിൽ ഇവിടെ തടിക്കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിർമാണം തടയുകയായിരുന്നു. കാസർകോട് സ്വദേശിയായ റഷീദ് എന്നയാളാണ് കരാറുകാരൻ.
റീ ബിൽഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡിന്റെ നിർമാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
English Summary: woods used instead of iron bars for road building in ranni
you may also like this video