Site iconSite icon Janayugom Online

വീട്ടിലിരുന്ന് ജോലി, വലിയ ശമ്പളം; മുന്നറിയിപ്പുമായി കേരള പൊലീസ്

വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയക്കുന്നത്. ഇതാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

തുടക്കത്തിൽ ചെറിയ ടാസ്ക് നൽകുകയും, പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി എന്നും കേരള പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കും. പരാതി നൽകാൻ 1930ൽ അറിയിക്കുക എന്നും www cyber­crime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് എന്നും കേരള പൊലീസ് വ്യക്തമാക്കി.

Exit mobile version