2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ 6.3 ശതമാനം വളര്‍ച്ചയായിരിക്കും ഉണ്ടാവുകയെന്ന് ലോകബാങ്ക്. നേരത്തെ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
പണപ്പെരുപ്പത്തിന്റെ തോത് ഗണ്യമായി ഉയരുന്നത് സമീപകാലത്ത് കുറയില്ലെന്നും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏറെനാള്‍ നീണ്ട് നില്‍ക്കുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
English Summary: World Bank predicts India’s economic growth of 6.3 percent in the next financial year
You may also like this video