ലോകകപ്പ് ട്രോഫിക്ക് തലസ്ഥാന നഗരത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുക്കോല സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കുട്ടികളും അധ്യാപകരും ആഹ്ലാദാരവങ്ങളോടെയാണ് ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയെ വരവേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ട്രോഫി സ്കൂളിലെത്തിയത്. കപ്പ് കണ്ടതും കുട്ടികള്‍ ആർപ്പുവിളിച്ചു, അകമ്പടിയായി ബാന്‍ഡ് മേളവും. ലോകകപ്പ് മത്സരം നടക്കുന്ന പ്രതീതിയായിരുന്നു സ്കൂള്‍ അങ്കണം.
സ്കൂളിന്റെ മുറ്റത്തേക്ക് ട്രോഫിയെ സ്വീകരിച്ച് എല്ലാവർക്കും കാണാവുന്ന തരത്തിലാണ് പ്രദർശനമൊരുക്കിയത്. ലോകകപ്പിന്റെ തീം സോങ്ങിനൊപ്പം സ്കൂൾ വിദ്യാര്‍ത്ഥികള്‍ നൃത്തംചെയ്തപ്പോൾ ആവേശം അണപൊട്ടി. സ്വീകരണച്ചടങ്ങിനുശേഷം ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിടുക്കമായി. വൈകിട്ട് മൂന്നുവരെ ട്രോഫി പ്രദർശനം തുടർന്നു.
ബിസിസിഐ, കെസിഎ എന്നിവയെ അറിയിക്കാതെ സ്വകാര്യ ചടങ്ങായാണ് ട്രോഫി പര്യടനം സംഘടിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികൾക്കുപുറമേ പുറത്തുനിന്ന് ആരെയും സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. നാളെ കൊച്ചി തേവരയിലെ സേക്രട്ട് ഹാർട്ട് കോളജിലും ട്രോഫിക്ക് സ്വീകരണമൊരുക്കും. അതിനുശേഷം ലുധിയാനയിലേക്ക് കൊണ്ടുപോകും.
English Summary: World Cup Trophy in Ananthapuri; Will reach Kochi tomorrow
You may also like this video