22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ലോകകപ്പ് ട്രോഫി അനന്തപുരിയില്‍; നാളെ കൊച്ചിയില്‍ എത്തും

Janayugom Webdesk
തിരുവനന്തപുരം
July 11, 2023 3:31 pm

ലോകകപ്പ് ട്രോഫിക്ക് തലസ്ഥാന നഗരത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുക്കോല സെന്റ്‌ തോമസ്‌ സെൻട്രൽ സ്കൂളിൽ കുട്ടികളും അധ്യാപകരും ആഹ്ലാദാരവങ്ങളോടെയാണ് ഐസിസി ലോകകപ്പ്‌ ക്രിക്കറ്റ്‌ ട്രോഫിയെ വരവേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ട്രോഫി സ്കൂളിലെത്തിയത്. കപ്പ് കണ്ടതും കുട്ടികള്‍ ആർപ്പുവിളിച്ചു, അകമ്പടിയായി ബാന്‍ഡ് മേളവും. ലോകകപ്പ് മത്സരം നടക്കുന്ന പ്രതീതിയായിരുന്നു സ്കൂള്‍ അങ്കണം.

സ്കൂളിന്റെ മുറ്റത്തേക്ക് ട്രോഫിയെ സ്വീകരിച്ച് എല്ലാവർക്കും കാണാവുന്ന തരത്തിലാണ് പ്രദർശനമൊരുക്കിയത്. ലോകകപ്പിന്റെ തീം സോങ്ങിനൊപ്പം സ്കൂൾ വിദ്യാര്‍ത്ഥികള്‍ നൃത്തംചെയ്തപ്പോൾ ആവേശം അണപൊട്ടി. സ്വീകരണച്ചടങ്ങിനുശേഷം ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിടുക്കമായി. വൈകിട്ട്‌ മൂന്നുവരെ ട്രോഫി പ്രദർശനം തുടർന്നു. 

ബിസിസിഐ, കെസിഎ എന്നിവയെ അറിയിക്കാതെ സ്വകാര്യ ചടങ്ങായാണ്‌ ട്രോഫി പര്യടനം സംഘടിപ്പിച്ചത്‌. സ്കൂൾ വിദ്യാർത്ഥികൾക്കുപുറമേ പുറത്തുനിന്ന് ആരെയും സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. നാളെ കൊച്ചി തേവരയിലെ സേക്രട്ട്‌ ഹാർട്ട്‌ കോളജിലും ട്രോഫിക്ക്‌ സ്വീകരണമൊരുക്കും. അതിനുശേഷം ലുധിയാനയിലേക്ക്‌ കൊണ്ടുപോകും.

Eng­lish Sum­ma­ry: World Cup Tro­phy in Anan­tha­puri; Will reach Kochi tomorrow

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.