അന്താരാഷ്ട്ര ഹോക്കി സംഘടനയായ എഫ്ഐഎച്ചിന്റെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ പുരുഷടീം മികച്ച റാങ്ക് നേടിയപ്പോള്‍ വനിതകള്‍ക്ക് തിരിച്ചടി ലഭിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ടീം ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെങ്കലം നേടിയ നേട്ടത്തിലാണ് ഇന്ത്യ 2296.038 പോയന്റ് നേടിയത്.
ഒളിമ്പിക് ചാമ്പ്യന്മാരായ ബെല്‍ജിയമാണ് നിലവില്‍ റാങ്കിങ്ങില്‍ ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നീ ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. പട്ടികയില്‍ പാകിസ്താന്‍ 18-ാം സ്ഥാനത്താണ്.
അതേസമയം വനിതാ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യയുടെ നില. ടോക്യോ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനം നേടിയെങ്കിലും ടീമിന് 1810.32 പോയന്റ് മാത്രമാണ് നേടാനായത്. വനിതാ റാങ്കിങ്ങില്‍ നെതര്‍ലന്‍ഡ്‌സാണ് ഒന്നാമത്. ഇംഗ്ലണ്ട്, അര്‍ജന്റീന, ഓസ്‌ട്രേലിയ, ജര്‍മനി ടീമുകള്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ENGLISH SUMMARY:World hockey ranking; india men hockey in third position
You may also like this video