Site icon Janayugom Online

റിപ്പോര്‍ട്ട് അശാസ്ത്രീയം: നിഷേധിക്കുന്ന പതിവ് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും പിന്നോട്ടുപോയതായുള്ള അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. മനുഷ്യാവകാശവും പട്ടിണിയും ഭക്ഷ്യസുരക്ഷയുമുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളിലുള്ള അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടുകള്‍, തങ്ങള്‍ക്കെതിരാണെങ്കില്‍ തള്ളിക്കളയുക എന്ന പതിവ് തന്നെയാണ് വിശപ്പ് സൂചികയില്‍ ഇന്ത്യയെ 101-ാം സ്ഥാനത്തേക്ക് തള്ളിയ പഠന റിപ്പോര്‍ട്ടിനോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം.

അശാസ്ത്രീയമായ രീതിയാണ് ഇതിന് ഉപയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. നാല് ചോദ്യങ്ങളിലൂടെയുള്ള അഭിപ്രായ സര്‍വേയിലൂടെ ലഭിച്ച വിവരങ്ങളാണ് ഈ വിശകലനത്തിലേക്ക് അവരെ എത്തിച്ചത്. ഉയരത്തിന്റെയും ഭാരത്തിന്റെയും നേരിട്ടുള്ള പരിശോധനയിലൂടെ കണ്ടെത്തേണ്ട വിവരങ്ങള്‍ ടെലിഫോണിലൂടെയുള്ള വിവരശേഖരണത്തിലേക്ക് ഒതുങ്ങിപ്പോകുകയായിരുന്നുവെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുക്കാതെയും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഭക്ഷ്യസുരക്ഷ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ കഠിന പരിശ്രമത്തെ അവഗണിച്ചുകൊണ്ടുമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry; world hunger index updates
You may also like this video;

Exit mobile version