ലോക നാടക ദിനമായ മാര്‍ച്ച് 27 ആയ നാളെ പ്രൊഫ എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോകനാടകദിനാഘോഷം സംഘടിപ്പിക്കുന്നു. വൈകിട്ട് 5ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കലാധരൻ രസിക ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ സെക്രട്ടറി ഡോ എഴുമറ്റൂർ രാജരാജ വർമ്മ, എസ് രാധാകൃഷ്ണന്‍, അനന്തപുരം രവി, ലീലാ പണിക്കർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ അനിൽ കരുംകുളം, ശ്രീമന്ദിരം രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും. സമ്മേളനത്തിനു മുന്നോടിയായി എൻകൃഷ്ണപിള്ളയുടെ ചെങ്കോലും മരവുരിയും എന്ന നാടകം കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ സംവിധാനത്തിൽ എൻകൃഷ്ണപിള്ള നാടകവേദി പാരായണം ചെയ്യും. സമ്മേളനാനന്തരം ശ്രീമന്ദിരം കെപിയുടെ അടർക്കളം എന്ന നാടകം അനന്തപുരം രവിയുടെ സംവിധാനത്തിൽ എൻ കൃഷ്ണപിള്ള നാടകവേദി അവതരിപ്പിക്കും.

