ജൂണ്‍ 25 ലോകം World Vitiligo Day ആയി ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്‌സണ്‍എന്നാണ് മൈക്കിള്‍ ജാക്‌സണ്‍ എന്ന ലോക പ്രശസ്ത ഗായകന്‍ നമ്മെ വിട്ടുപോയത്, അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവും നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നു എന്ന്.
(ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അഥര്‍വ്വവേദത്തില്‍ അതിനുള്ള മരുന്നുകളെ പറ്റിയും പറയുന്നു.)
എന്താണ് വെള്ളപ്പാണ്ട്?
തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്നത് നമ്മുടെ തന്നെ immune cells / പ്രതിരോധശക്തി മെലനോസൈറ്റിനോട് അടി കൂടുന്നത് കൊണ്ടോ, chemical mediator ന്റെ വ്യത്യാസം കൊണ്ടോ, growth factor ന്റെ കുറവ് കൊണ്ടോ, Antioxidants ന്റെ കുറവ് കണ്ടോ ഇങ്ങനെ സംഭവിക്കാം.
പാരമ്പര്യം ഒരു ഘടകമാണ് എന്നാല്‍ തൊട്ടു പകരില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയ കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
സാധാരണയായി Vitiligo നെ രണ്ടായി തരംതിരിക്കാം ശരീരത്തിന്റെ പലഭാഗത്തായി പ്രത്യക്ഷപ്പെടുന്ന
1. Vitiligo Ulgrim
2. Segmental Vitiligo
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും ബാധിക്കാം.
വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), Atopic dermatitis, Psoriasis, Lichen planus, DLE, Dry skin എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെതന്നെ Diabetes, Thyroid diseases, Dyspepsia എന്നിവയും കാണാറുണ്ട്.
ചികിത്സാ വിധികള്‍
രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
മരുന്നുകള്‍
1. പുറമേ പുരട്ടുന്ന മരുന്നുകള്‍
2. അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍
സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വാരിതപ്പെടുത്തുന്ന മരുന്നുകള്‍.
3. Phototherapy
വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.
4. Vitiligo surgery
രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.
സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ epidermal autografts, Melanocyte Culture എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.
ഡോ. ശാലിനി
ഡെര്‍മറ്റോളജിസ്റ്റ്
എസ് യു ടി ഹോസ്പിറ്റല്‍, പട്ടം