എം ടി വാസുദേവന്‍നായരുടെ വിയോഗത്തില്‍ അനുശോനം രേഖപ്പെടുത്തി . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എംടിയെ ഇടത് പക്ഷത്തിന്റെ ബന്ധുവായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം അനുശോചനത്തില്‍ പറഞ്ഞു. എംടി സാമൂഹ്യ വിമര്‍ശകനായ സമൂഹിക നായകനായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .
പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല.
അത് എംടിയുടെ വാക്കുകളായിരുന്നു.ഓർമ്മകൾ ഒരുപാടുണ്ട്. വിയോഗവേളയിൽ വേദനിക്കുന്നവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർടിയും ഉണ്ട്. എംടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നത്. ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ. ഞങ്ങൾക്കൊപ്പം നിന്ന ചിലപ്പോഴൊക്കെ ഞങ്ങളെ വിമർശിച്ച എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.