Site iconSite icon Janayugom Online

പരിസ്ഥിതിയ്ക്ക് ഇണങ്ങാത്ത വികസനത്തില്‍ എഴുത്തുകാര്‍ നിശബ്ദത വെടിയണം: യുവകലാസാഹിതി

yuvakasahitiyuvakasahiti

എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടേയും മൗനം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് രണ്ടുദിവസം നീണ്ടുനിന്ന യുവകലാസാഹിതി സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്യാമ്പ് അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്കിണങ്ങാത്ത വികസനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം, ഭൂരിപക്ഷ‑ന്യുനപക്ഷ വർഗീയതയുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുകാർ നിശ്ശബ്ദരായിരിക്കരുതെന്നും സമ്മേളനം വിലയിരുത്തി. എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടേയും മൗനം സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. സത്യം വിളിച്ചു പറയുകയും നുണകളെ തുറന്നു കാട്ടുകയുമാണ് എഴുത്തുകാരുടെയും കലാകാരന്മാരുടെയും കടമ. അത് അവര്‍ വേണ്ട സമയത്ത് വെളിപ്പെടുത്തണം. മൂലധനത്തിന്റെയും നവഉദാരീകരണത്തിന്റെയും കപട യുക്തികൾ മുന്നോട്ടുവെക്കുന്ന ജനവിരുദ്ധ വികസന യങ്ങളുടെ പാരിസ്ഥിതിക, ജനകീയപ്രശ്നങ്ങൾ സംവാദത്തിന് വിധേയമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വർഗ്ഗീയ ഫാസിസം കടുത്ത വെല്ലുവിളികൾ ഉയർത്തുന്ന സമകാലിക സാഹചര്യത്തിൽ എഴുത്തോ, കഴുത്തോ എന്ന ചോദ്യത്തിനു മുന്നിൽ ആവിഷ്കാരസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് നിലകൊള്ളണമെന്നും സംസ്ഥാന ക്യാമ്പ് അഭ്യര്‍ത്ഥിച്ചു. ധോണി ഫാമില്‍ നടന്ന സമാപന സമ്മേളനം സിപിഐ ദേശീയ എക്സി. അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കവി ബാബു പാക്കനാർ, ഗീത നസീർ, ശാരദ മോഹൻ, സി എം കേശവൻ എന്നിവരെ ആദരിച്ചു. സിപിഐ സംസ്ഥാന എക്സി അംഗം വി ചാമുണ്ണി, സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ്, ജല്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജയൻ ചേർത്തല, ടി യു ജോൺസൺ, എം സി ഗംഗാധരൻ, ഷീലാ രാഹുലൻ എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Writ­ers should break silence on eco-friend­ly devel­op­ment: Yuvakalasahithi

You may like this video also

Exit mobile version