Site iconSite icon Janayugom Online

കോവിഡിന്റെ ഉറവിടം വുഹാന്‍ തന്നെ; തെളിവുകള്‍ പുറത്ത്

കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ മത്സ്യവിപണിയാണെന്ന വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുമായി ഗവേഷണ റിപ്പോര്‍ട്ട്. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. വ്യത്യസ്ത പഠനരീതികള്‍ അവലംബിച്ചിട്ടുള്ള രണ്ട് പഠനങ്ങളും കോവിഡ‍ിന്റെ ഉത്ഭവം വുഹാനിലെ ഹുവാനല്‍ മത്സ്യ മാര്‍ക്കറ്റാണെന്ന ഗവേഷണ ഫലത്തിലേക്കാണെത്തിയത്.
ആദ്യകാല കേസുകളുടെ ഭൂരിഭാഗവും യാങ്സി നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മധ്യ വുഹാനിനടുത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബർ 20‑ന് മുമ്പ് കണ്ടെത്തിയ എട്ട് കേസുകളും മാര്‍ക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവയാണെന്ന് ഒന്നാമത്തെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്മാത്രാ വിശകലന പഠനരീതിയിലൂടെ ആദ്യമായി കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടന്നത് എപ്പോഴാണെന്ന് രണ്ടാം പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനമനുസരിച്ച്, രോഗം ആദ്യമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് 2019 നവംബർ മാസത്തിലാണ്. ഇത് വെെറസിന്റെ ബി വകഭേദമാണ്. ഹുവാനൻ മാര്‍ക്കറ്റുമായി നേരിട്ട് ബന്ധമുള്ള ആളുകളിൽ മാത്രമാണ് ഗവേഷകർ ബി വകഭേദം കണ്ടെത്തിയത്. നവംബറിനു മുന്‍പ് സാര്‍സ് കോവ് 2 മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ലെന്നും പഠനത്തില്‍ പറയുന്നു. 2019 അവസാനത്തോടെ ഹുവാനൻ മാർക്കറ്റിൽ വിറ്റഴിച്ച ജീവനുള്ള സസ്തനികളിൽ സാർസ് കോവ്-2 വെെറസിന്റെ സാനിധ്യം ഉണ്ടായിരുന്നതായാണ് ഇരു പഠനങ്ങളും കണ്ടെത്തിയത്.
ലാബ് ചോർച്ച ഉൾപ്പെടെയുള്ള കോവിഡിന്റെ സാധ്യമായ എല്ലാ ഉത്ഭവങ്ങളെയും കുറിച്ച് ഗവേഷണം തുടരണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് ഈ രണ്ട് പിയർ‑റിവ്യൂ പഠനങ്ങൾ പുറത്തു വരുന്നത്. ലാബ് ചോര്‍ച്ചാ സിന്താദ്ധത്തെ പഠനങ്ങള്‍ നിരാകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

Eng­lish Sum­ma­ry: Wuhan itself is the source of Covid; The evi­dence is out

You may like this video also

Exit mobile version