സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് സേവനം താല്‍ക്കാലികമായി തടസപ്പെട്ടു. ഇന്ത്യയില്‍ രാത്രി ഏഴ് മുതല്‍ ഏഴര വരെയാണ് സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടത്. അമേരിക്കയിലും ഇന്ത്യയിലെ പല ഭാഗങ്ങളിലുമാണ് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ തടസപ്പെട്ടതെന്നാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയില്‍ നിന്ന് മാത്രം ഏകദേശം 40,000 പേര്‍ക്കാണ് എക്‌സില്‍ പ്രശ്‌നമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ 3,000 പേര്‍ക്കാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ബുദ്ധിമുട്ട് നേരിട്ടത്. ലോഗ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമുള്ള ബുദ്ധിമുട്ട്, റീഫ്രഷ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

