നടനും ടി വി കെ അധ്യക്ഷനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 സി ആർ പി എഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമായിരിക്കും സുരക്ഷാ ചുമതല നിർവഹിക്കുക. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതാണ് സുരക്ഷ ഏർപെടുത്തുവാൻ കാരണമെന്നാണ് സൂചന. വിജയ് തന്റെ പാർട്ടിയുടെ സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി റോഡ് ഷോ നടത്തുവാൻ തീരുമാനിച്ചിരുന്നു . സംസ്ഥാനത്തിനുള്ളിൽ 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘം വിജയ്ക്ക് സംരക്ഷണം ഉറപ്പാക്കണം.

