23 January 2026, Friday

Related news

January 19, 2026
January 13, 2026
January 12, 2026
January 9, 2026
December 29, 2025
December 15, 2025
December 3, 2025
November 8, 2025
November 5, 2025
October 26, 2025

നടൻ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി

Janayugom Webdesk
ചെന്നൈ
February 14, 2025 12:17 pm

നടനും ടി വി കെ അധ്യക്ഷനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 സി ആർ പി എഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമായിരിക്കും സുരക്ഷാ ചുമതല നിർവഹിക്കുക. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. 

ഇതാണ് സുരക്ഷ ഏർപെടുത്തുവാൻ കാരണമെന്നാണ് സൂചന. വിജയ് തന്റെ പാർട്ടിയുടെ സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി റോഡ് ഷോ നടത്തുവാൻ തീരുമാനിച്ചിരുന്നു . സംസ്ഥാനത്തിനുള്ളിൽ 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘം വിജയ്ക്ക് സംരക്ഷണം ഉറപ്പാക്കണം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.