Site iconSite icon Janayugom Online

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം വെടിയണമെന്ന് യെച്ചൂരി

മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കോണ്‍ഗ്രസ് പാതിവെന്ത ഹിന്ദുത്വമാണ്, മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെമാത്രമേ ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാനാകു എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും യെച്ചൂരി അഭിപ്രായ്പപെട്ടുഅയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രത്തിന്‌ കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതും മോഡിയാണ് ഈ നടപടി മതനിരപേക്ഷതയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല.

ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനില്ലെന്ന സിപിഐ(എം)നിലപാട് സുവ്യക്തമാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും ഇന്ത്യയാണ് മോഡിയുടെ പുതിയ ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും തകർക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതും ഇതിനാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു 

Eng­lish Summary:
Yechury wants Con­gress to ditch soft Hinduism

You may also like this video:

Exit mobile version