Site iconSite icon Janayugom Online

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ആതിരപ്പിള്ളിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. ഇവിടെ ​ഗതാ​ഗതസംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

വടക്കൻ കർണാടക മുതൽ കോമറിൻ വരെയുള്ള മേഖലകളിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ചെയ്യുന്നത്.

Eng­lish summary;Yellow alert in sev­en dis­tricts of the state

You may also like this video;

Exit mobile version