Site iconSite icon Janayugom Online

ഈ സേഫ്റ്റി പിന്നിന്റെ വിലയറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

സേഫ്റ്റി പിന്നിന് അരലക്ഷത്തിലധികം വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇറ്റലിയിലെ ലക്ഷ്വറി ബ്രാൻഡായ പ്രാഡ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ‘ക്രോച്ചെ സേഫ്റ്റി പിൻ ബ്രൂച്ച്’ എന്ന സേഫ്റ്റി പിന്നിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹമാധ്യമം. 775 യുഎസ് ഡോളര്‍ അതായാത് ഏകദേശം 68,758 രൂപയാണ് ഈ പിന്നിന്റെ വില.
ഗോൾഡൻ കളർ ത്രെഡിൽ മനോഹരമായി നെയ്ത് രൂപകൽപ്പന ചെയ്തതാണ് ഈ പിന്ന്. ഇളം നീല, പിങ്ക്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ഒരു വശത്ത് പ്രാഡ എന്നെഴുതിയ ചെറിയ ടാഗുമുണ്ട്. നിരവധി പേരാണ് പിന്നിന്റെ പൊള്ളുന്ന വിലയിൽ അഭിപ്രായം പങ്കുവച്ചത്. ഫാഷൻപ്രേമികൾ ചിലര്‍ ഇതിനെ പീക്ക് ക്യാപിറ്റലിസം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ മറ്റ് ചിലര്‍ ബ്രാൻഡിങ്ങിലെ മാസ്റ്റര്‍ ക്ലാസ് എന്നും വിളിച്ചു. അതേസമയം തന്റെ മുത്തശ്ശിക്ക് ഇതിലും നന്നായി സേഫ്റ്റി പിന്നിൽ നൂലുകൾ നെയ്യാൻ കഴിയുമെന്നും പണക്കാര്‍ക്ക് മാത്രം വാങ്ങാൻ കഴിയുന്ന ഒന്നാണെന്നുമായിരുന്നു ഒരുകൂട്ടരുടെ പ്രതികരണം. ആഡംബര ബ്രാൻഡുകൾ നമ്മളെ ട്രോളുകയാണോ എന്നായിരുന്നു ഒരാളുടെ തമാശകരമായ സംശയം. 

Exit mobile version