Site iconSite icon Janayugom Online

ലഹരി മരുന്നുമായി എത്തിയ യുവാവ് പിടിയില്‍

കമ്പംമെട്ടില്‍ ക്രിസ്മസ് ന്യൂ ഇയര്‍  ആഘോഷിക്കുവാന്‍ കൊണ്ടുവന്ന  എംഡിഎംയും കഞ്ചാവുമായി എറണാകുളം സ്വദേശി അറസ്റ്റില്‍. സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കലൂര്‍ സ്വദേശി ജെറിന്‍ പീറ്റര്‍ (31) പിടിയിലായത്. ജെറിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെത്തി. കമ്പത്ത് നിന്നുമാണ് പ്രതി കഞ്ചാവും സിന്തറ്റിക് ഡ്രഗില്‍ പെടുന്ന എംഡിഎംഎയും  വാങ്ങിയത്.

ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സി മനുപ്, പി കെ സുരേഷ്, എക്‌സൈസ് സിവില്‍ ഓഫിസര്‍മാരായ വി ജെ ജോഷി, അരുണ്‍ ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

eng­lish sum­ma­ry; Young man arrest­ed for drug possession

you may also like this video;

Exit mobile version