കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിൻമുകളിൽ താമസിക്കുന്ന രാജേഷ് എന്നപേരിൽ അറിയപ്പെടുന്ന ജലാലുദ്ദീൻ (30) ആണ് അറസ്റ്റിലായത്. കൂടുതൽ ലാഭം കിട്ടാൻ ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തി കച്ചവടം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫിസർമാരായ ബിജുകുമാർ, പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫിസർ കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
English Summary:Young man arrested for planting cannabis for profit
You may also like this video