Site iconSite icon Janayugom Online

പാലക്കാട് 17 കാരി തൂങ്ങി മരിച്ച സംഭവം; പീഡനത്തിനിരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗർ ബിജു (24)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയിലാണ് 17 കാരിയായ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവേദനയിലാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു നിഗമനം. എന്നാല്‍ പിന്നീട് പോസ്റ്റമോര്‍ട്ടത്തില്‍ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ ലഭിച്ചു. ഫോൺ കോളുകളും, മറ്റും സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: young man arrest­ed in 17 year old girl hang­ing death case
You may also like this video

Exit mobile version