Site icon Janayugom Online

കലുങ്കില്‍ നിന്നും കാല്‍ വഴുതി യുവാവ് കൊക്കയില്‍ വീണു

gorge

അടിമാലി: അടിമാലി ചീയപ്പാറക്ക് സമീപം റോഡരികിലെ കലുങ്കില്‍ നിന്നും കാല്‍ വഴുതി യുവാവ് കൊക്കയില്‍ വീണു. എറണാകുളം മുറുക്കുംപാടംസ്വദേശി അനൂപ് (30 )ണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച്ച ഉച്ചക്കു ശേഷമായിരുന്നു അപകടം സംഭവിച്ചത്.
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ പാതയോരത്തെ കലുങ്കില്‍ നിന്നും കാല്‍വഴുതി യുവാവ് കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ മുഖത്തിനും തലക്കും പരിക്ക് പറ്റിയുവാവും സുഹൃത്തും മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടനെ സമീപവാസികളും അടിമാലി ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവാവിനെ മുകളിലെത്തിച്ചു. തുടര്‍ന്ന് ചികിത്സക്കായി യുവാവിനെ കോലഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റിലെ സ്റ്റേഷന്‍ ഓഫീസര്‍ പ്രഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Eng­lish Sum­ma­ry: Young man dell in to gorge

You may like this video also

Exit mobile version