Site iconSite icon Janayugom Online

തൃശൂർ കുന്നംകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിച്ച നിലയില്‍, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തൃശൂർ കുന്നംകുളം ചൊവന്നൂരിലെ ഒരു വാടക ക്വാട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വന്നൂർ റേഷൻ കടക്ക് സമീപം സണ്ണി എന്നയാൾ താമസിക്കുന്ന ക്വാട്ടേഴ്സിലാണ് സംഭവം നടന്നത്. വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് സണ്ണി. നേരത്തെ ഇതര സംസ്ഥാന തൊഴിലാളിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version