Site iconSite icon Janayugom Online

പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു; രണ്ട് പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.രണ്ട് പേര്‍ വീട്ടിൽ നിന്ന് വിളിച്ചിറക്കി അൻസിലിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.അന്‍സിലുമായി പെട്രോള്‍ പമ്പില്‍ ഒരു സംഘം തര്‍ക്കമുണ്ടാക്കിയിരുന്നു. സംഭവത്തിൽ കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:Young man hacked to death in Perumbavoor
You may also like this video

Exit mobile version