Site iconSite icon Janayugom Online

കാമുകിയെ വിവാഹം കഴിക്കാൻ പണം ഇല്ല, മുത്തശ്ശിയുടെ മാല മോഷ്ടിച്ച് യുവാവ്

കാമുകിയെ വിവാഹം കഴിക്കാനുള്ള പണത്തിനായി മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്. അന്നനാട് സ്വദേശി ബെസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി വെട്ടുകടവില്‍ 73കാരിയുടെ മൂന്നു പവന്റെ മാലയാണ് ബെസ്റ്റിൻ മോഷ്ടിച്ചത്. കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

വൃദ്ധ തനിച്ചായിരുന്നു വീട്ടില്‍ താമസം. മുഖംമൂടി ധരിച്ചത്തെയ ബെസ്റ്റിന്‍ മാല പൊട്ടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയില്‍ ബെസ്റ്റിന്‍ മാല വിറ്റു. കാമുകിയെ വിവാഹം കഴിക്കാൻ പണം തികയാഞ്ഞതിനാലാണ് മാല മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിനോട് പറ‍ഞ്ഞു.

Eng­lish Sum­ma­ry: young man was arrest­ed after break­ing his grand­moth­ers necklace
You may also like this video

Exit mobile version