ഝാര്‍ഖണ്ഡിൽ ഇതരമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ചുട്ടുകൊന്നു. ഗ്രാമവാസികൾ സംഘം ചേർന്ന് മർദിച്ച ശേഷം യുവാവിനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധവായ ഗ്രാമത്തിലെ മഹുവാണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മുസ്‍ലിം സമുദായത്തിൽപ്പെട്ട യുവാവ് മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ കഴിഞ്ഞ ദിവസം ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
English Summary: young man who fell in love with a girl belonging to a different religion was killed
You may also like this video