പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു(26)വാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
english summary; Young man who molested girl student arrested in POCSO case
you may also like this video;