രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിലായി. തൃശൂർ ചിയ്യാരം സ്വദേശി കാഷ്മീര പി ജോജിയാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടകവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഈ മാസം 28ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ട് കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു.
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍

