യുവതിയെ ബസില്‍ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് പോവുകയായിരുന്ന യുവതിയെ ഉപദ്രവിച്ച തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.
രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള ബസില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതിയും ഇരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു.
യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
English Summary:Young woman harassed on bus middle-aged man arrested
You may also like this video