Site iconSite icon Janayugom Online

യുവതിയെ കൊന്ന് കുക്കറില്‍ വേവിച്ച സംഭവം; താന്‍ എച്ച്‌ഐവി ബാധിതന്‍, സരസ്വതി മകളെ പോലെയെന്നും പ്രതി

എച്ച്‌ഐവി പോസിറ്റീവായതിനാല്‍ സരസ്വതി വൈദ്യയുമായി ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിലെ പ്രതി മനോജ് സാനെ. സരസ്വതിയെ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും സരസ്വതിയ്ക്ക് തന്റെ കാര്യത്തില്‍ ഏറെ സ്വാര്‍ഥതയുണ്ടായിരുന്നുവെന്നും മനോജ് പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ മൂന്ന് കൊല്ലമായി ഇവര്‍ മിറ റോഡിലെ ഫ്‌ളാറ്റില്‍ ലിവ് ഇന്‍ പാര്‍ട്ട്‌നറായി കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് സരസ്വതിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 56 കാരനായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2014 മുതല്‍ ഇരുവരും തമ്മില്‍ പരിചയത്തിലായിരുന്നു. 2008 ലാണ് താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിച്ചതെന്നും അന്നുമുതല്‍ ചികിത്സയിലാണെന്നും മനോജ് പറഞ്ഞു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് എച്ച്‌ഐവി ബാധിതനായതെന്ന് സംശയിക്കുന്നതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു. ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഒരു ചുമരില്‍ ബോര്‍ഡ് കണ്ടെത്തിയ പൊലീസ് സരസ്വതി പത്താംതരം തുല്യത പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. മനോജായിരുന്നു കണക്ക് പഠിപ്പിച്ചുകൊടുത്തിരുന്നതെന്ന് പ്രതി പറഞ്ഞു.

അതേസമയം സരസ്വതി അനാഥയായിരുന്നുവെന്നും ഇവര്‍ക്ക് ബന്ധുക്കളാരുമില്ലെന്നും വ്യാഴാഴ്ച പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സരസ്വതിയുടെ മൂന്ന് സഹോദരിമാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. ലിവ് ഇന്‍ പങ്കാളികളാണെന്നാണ് ഫ്ലാറ്റിലെ മറ്റ് അയല്‍വാസികള്‍ കരുതിയിരുന്നതെങ്കിലും അമ്മാവനോടൊപ്പമാണ് താമസിക്കുന്നതെന്നാണ് സരസ്വതി പറഞ്ഞതെന്ന് സരസ്വതി വളര്‍ന്ന അനാഥമന്ദിരത്തിലെ ജീവനക്കാരി അറിയിച്ചു. കൊലപാതകത്തിന്റെ യഥാര്‍ഥകാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

Eng­lish Summary:young woman was killed and cooked in a cook­er; Accused that he is HIV pos­i­tive and looks like Saraswati’s daughter

You may also like this video

Exit mobile version