അഞ്ച് ദിവസമായി പുറത്തുകാണാതിരുന്ന യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. വിവരം പുറത്തുപറയാതെ കാവലിരുന്ന അമ്മയെ പൊലീസെത്തി ആശുപത്രിയിലാക്കി. കൊൽക്കത്തയിലാണ് സംഭവം. ഡോയല്‍ ബസു എന്ന 32കാരിയാണ് മരിച്ചത്. അമ്മ ദീപാലി ബസുവിനെ പൊലീസ് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അമ്മയും മകളും മാത്രം താമസിച്ചിരുന്ന വീട്ടിലേക്ക് ഇടയ്ക്ക് ഭക്ഷണം എത്തിച്ചിരുന്ന സംഘടനയുടെ ഡെലിവറി ബോയ് ആണ് സംശയം തോന്നി അയല്‍ക്കാരെ വിളിച്ചുകൂട്ടിയത്. വീടിനുള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്.
ഇടയ്ക്ക് പുറത്തുവരാറുണ്ടായിരുന്ന ഡോയല്‍ ബസുവിനെ നാലഞ്ച് ദിവസമായി കാണാറില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അമ്മയെ ഈ ദിവസങ്ങളില്‍ കാണുകയും ചെയ്തിരുന്നു. ആരുമായും സമ്പര്‍ക്കം ഇഷ്ടപ്പെടാത്ത പ്രകൃതമായിരുന്നു ഇരുവരും. എങ്കിലും മകളെ കുറിച്ച് അയല്‍ക്കാര്‍ അന്വേഷിച്ചെങ്കിലും ഉറങ്ങുകയാണ് എന്ന മറുപടിയാണ് ലഭിച്ചതത്രെ. 2006 മുതല്‍ ഇരുവരും ഈ വീട്ടിലാണ് താമസം.
സാധാരണ മരണമാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്നത് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
English Sammury: woman found living with daughters dead body at kolkata