Site iconSite icon Janayugom Online

പച്ചക്കറി ലോറിയില്‍ സ്പിരിറ്റ് കടത്ത്; യുവാവ് പിടിയില്‍

പച്ചക്കറി ലോറിയിൽ സ്പിരിറ്റ് കടത്തിയ യുവാവിനെ തൃശൂർ ഡാൻസാഫ് സംഘം പിടികൂടി. ഇന്ന് പുലർച്ചെ കൊടകര പേരാമ്പ്രയിൽ നിന്നാണ് ആലപ്പുഴ സ്വദേശി സുരാജ (34) നെ സംഘം സ്പിരിറ്റുമായി പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്നും വരികയായിരുന്ന പച്ചക്കറി നിറച്ച മിനി ലോറിയിലായിൽ 80 ഓളം കാനുകളിലായാണ് സ്പിരിറ്റ് കടത്തിയത്. 2700 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയതെന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘം പറഞ്ഞു. 

Exit mobile version