110 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ യുവാവിനെ പൊലീസ് പിടികൂടി. പുതു പൊന്നാനി സ്വദേശിയായ ഫിറോസാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോഴായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വില്‍പ്പനയ്ക്കായി എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ലഹരി ഇയാളുടെ പക്കല്‍ നിന്നും പിടികൂടി.
മലപ്പുറത്ത് എസ് ഐയെ വാഹനമിടിപ്പിച്ച കേസിലും ഫിറോസ് പ്രതിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

