Site iconSite icon Janayugom Online

105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കര്‍ (24) ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്ന അഷറിൻറെ ബാഗ് പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തി. കമ്പംമെട്ട് സർക്കിൾ ഇൻസ്‍പെക്ടർ വർഗീസ് ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version