കെഎസ്ആർടിസിയിൽ കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വന്ന യുവാവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയത് 230 ഗ്രാം മെത്താംഫിറ്റമിന്‍. കെഎസ്ആർടിസിയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തിരൂർ പൊൻന്മല ചെങ്ങോട്ടൂർ പട്ടത്ത് വീട്ടിൽ സന്ദീപ് (35) ആണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ബംഗളൂരുവിൽനിന്നാണ് മെത്താംഫിറ്റമിൻ കൊണ്ടുവന്നിരുന്നതെന്ന് യുവാവ് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കെഎസ്ആർടിസിയിൽ കടത്തിയ 230 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

