Site iconSite icon Janayugom Online

നാ​ലേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി​യി​ൽ 4.300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന കഞ്ചാവ് പിടികൂടിയത്. പ​രി​യാ​രം ഹൈ​സ്ക്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ശ്വി​ൻ രാ​ജി(23)നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പാ​പ്പി​നി​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ എ ​ഹേ​മ​ന്ദ് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെയ്തത്.

ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച മാ​രു​തി ആ​ൾ​ട്ടോ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം പി ​പി ര​ജി​രാ​ഗി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെത്തു​ട​ർ​ന്നു പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തുവ​ച്ചാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെയ്തത്.

ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ് മാ​ട്ടൂ​ൽ ‚പു​തി​യ​ങ്ങാ​ടി, ഏ​ട്ടി​ക്കു​ളം പ​രി​യാ​രം, ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ത് കു​മാ​ർ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ചെ​റി​യ ക​വ​റു​ക​ളി​ലാ​ക്കി സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തു​ക​യും വി​ദ്യാ​ർത്ഥി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പറഞ്ഞു.

eng­lish summary;youth arrest­ed with drug

you may also like this video;

Exit mobile version