സ്ഫോടകവസ്തുക്കൾ കൈവശംവെച്ച യുവാവ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസിനെയാണ്(30) 148 ഡിറ്റണേറ്ററും 85 ജലാറ്റിൻ സ്റ്റിക്കും എക്സ്പ്ലോഡറും കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. പിണ്ണാക്കനാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശംവെച്ചതിന് തിടനാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയിൽ

