കച്ചവടത്തിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണമംഗലം തോട്ടശ്ശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷി (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. വില്പ്നക്കായി കഞ്ചാവുസൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ പിടി കൂടി വേങ്ങര പൊലീസിൽ ഏല്പിക്കുകയായിരുന്നു. ഇയാളിൽ നിന്നും ഒന്നേമുക്കാൽ കിലോ കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വില്പന നടത്തരുതെന്ന് റിജേഷിനെ പല തവണ നാട്ടുകാർ താക്കീത് ചെയ്തിരുന്നു.
ഞായറാഴ്ച ഇയാളുടെ വീടിന്റെ പരിസരത്ത് യുവാക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ സംശയത്തിലായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വേങ്ങര പൊലീസെത്തി റിജേഷിന്റെ വീട് റെയ്ഡ് ചെയ്തു. വീട്ടിൽ നിന്നും വില്പനക്ക് സൂക്ഷിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. വേങ്ങര പൊലീസ് ഹൗസ് ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.