തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടയിൽ. ഡാൻസാഫ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വർക്കല പനയറ തച്ചോട് സ്വദേശി നിതിൻ ദാസിനെ ആണ് ഡാൻസാഫിൻ്റെ പിടികൂടിയത്.6 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് ഇയാൾ ഡാൻസാഫിൻ്റെ പിടിയിലായത്.
കഴിഞ്ഞ നാളുകളായി കേരളത്തിൽ ഡാൻസാഫ് സംഘത്തിൻ്റേയും പൊലീസിൻ്റെയും എക്സൈസിൻ്റേയും നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. നിരവധി പേരാണ് ഇതിനോടകം മയക്കുമരുന്നും മാരക ലഹരി വസ്തുക്കള്ളളുമായി പിടിയലായത്. ഒരാഴ്ചയ്ക്ക് മുന്നെ തിരുവനന്തപുരം പേട്ടയിൽ നിന്ന് വൻ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ബെഗംളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 150 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്. എക്സൈസ് നാർക്കോട്ടിക് സ്കോഡാണ് എംഡിഎംഎ പിടികൂടി. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി എക്സൈസ് സ്ക്വാഡ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു പിടിയിലായ പ്രതികളായ നന്ദു, നന്ദ ഹരി എന്നിവർ. ഏകദേശം 80 ലക്ഷത്തോളം വിലവരുന്ന എംഡിഎംയെയാണ് പിടിച്ചെടുത്തത്.

