സ്കൂട്ടറിൽ വിൽപ്പനക്കായി എത്തിച്ച 310 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മമ്പാട് ബീമ്പുങ്ങൽ സ്വദേശി വാളപ്പുറം മുഹമ്മദ് ഷിബിലിനെയാണ്(20) പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈ എസ് പി സാജു കെ അബ്രഹാമിന്റെ നിർദേശ പ്രകാരം നിലമ്പൂർ സി ഐ സുനിൽ പുളിക്കല്ലിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിതൃസഹോദരൻ റിയാസ് ബാബു എന്ന കളത്തിൽ ബാബു ഓടി രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും റിയാസ് ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

